ഇരിങ്ങാലക്കുട : ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ നടന്ന പുലിക്കളി ആഘോഷ ഘോഷയാത്ര നഗരത്തിൽ ആവേശം പടർത്തി.
2019 മുതലാണ് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ പുലിക്കളി ആഘോഷം നടക്കുന്നത്.
ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച പുലിക്കളി ആഘോഷ ഘോഷയാത്ര അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, നഗരസഭ ചെയര്മാന് എം.പി. ജാക്സൺ, എയ്മർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ അബിത് അക്ബർ എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
പുലികളും പുലിമേളവും ശിങ്കാരിമേളവും കാവടികളും തംബോലവും വീരനാട്യവും അടക്കം 250ല്‍പരം കലാകാരന്മാര് അണിനിരന്ന വര്‍ണ്ണാഭമായ പുലിക്കളി ആഘോഷ ഘോഷയാത്ര നഗരസഭ മൈതാനത്ത് എത്തിച്ചേർന്നു.
തുടർന്ന് നടന്ന പുലിക്കളി ആഘോഷ സമാപന സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡൻ്റ് ലിയോ താണിശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്മാന് എം.പി ജാക്സൺ, നഗരസഭ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാര്‍, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, സാമൂഹ്യ, സാംസ്കാരിക, മത നേതാക്കള്‍ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ ഡോ. അബിത് അക്ബറിന് കര്‍മ്മരത്ന പുരസ്കാരവും, മികച്ച മാധ്യമപ്രവര്‍ത്തകനുള്ള മാധ്യമശ്രേഷ്ഠ പുരസ്കാരം മംഗളം തൃശൂര്‍ ബ്യൂറോ ന്യൂസ് എഡിറ്റര്‍ സുദീപ് കടവല്ലൂരിനും, ബിസിനസ്സ് ആന്റ് എക്സിക്യൂട്ടീവ് പുരസ്കാരം എ.പി. ഭാസിരാജിനും, സാന്ത്വന സദന് സെക്രട്ടറി
സിസ്റ്റര്‍ ബിന്‍സി, ദൈവ പരിപാലന ഭവനത്തിന്റെ മാനേജര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് എടശ്ശേരി എന്നിവര്‍ക്ക് സേവന്മിത്ര പുരസ്കാരങ്ങളും സമ്മാനിച്ചു.
ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍, കണ്‍വീനര്‍മാരായ സൈഗണ്‍ തയ്യില്‍, ലൈജു വര്‍ഗ്ഗീസ്, എം.വി. സെന്റില്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന് ശ്രീഹരി, പാട്ടുഫാമിലി നിഷാദ്, സജ്ന എന്നിവര്‍ നയിച്ച മെഗാഷോയും അരങ്ങേറി.












Leave a Reply