172-ാ മത് ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട : 172-ാ മത് ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് സന്തോഷ്‌ ചെറാക്കുളം പതാക ഉയർത്തി.

ഗുരുപദം കാരുമാത്ര ഡോ. വിജയൻ തന്ത്രിയുടെ കർമികത്വത്തിൽ രാവിലെ ഗണപതി ഹവനം, കലാശാഭിഷേകം എന്നിവ നടന്നു.

എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ മുതുപറമ്പിൽ, യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, യോഗം ഡയറക്ടർ കെ.കെ. ബിനു, സജീവ്കുമാർ കല്ലട, വനിതാ സംഘം പ്രസിഡന്റ് സജിത അനിൽകുമാർ, സെക്രട്ടറി രമ പ്രദീപ് എന്നിവർ പങ്കെടുത്തു.

ഗുരുപൂജകൾക്ക് ക്ഷേത്രം മേൽശാന്തി മണി മുഖ്യകാർമ്മികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *