കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നിറപൊലിമയുടെ ഭാഗമായി 16-ാം വാർഡിലെ ജ്യോതി ജെഎൽജി ഗ്രൂപ്പിന്റെ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ശിവൻകുട്ടി നിർവഹിച്ചു.

വാർഡ് മെമ്പർ പ്രീത ടീച്ചർ അധ്യക്ഷത വഹിച്ചു.

സിഡിഎസ് ചെയർപേഴ്സൺ ജിജി ഗോപി സ്വാഗതം പറഞ്ഞു.

കൃഷി ഓഫീസർ അനഘ, മെമ്പർമാരായ ഷമീർ, പ്രദീപ്‌ പാട്ടാട്ട്, അഞ്ജു, നീതു, മെമ്പർ സെക്രട്ടറി രാജേഷ് ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

കൃഷി അസിസ്റ്റന്റുമാർ, കുടുംബശ്രീ അക്കൗണ്ടന്റ്, സിഡിഎസ് മെമ്പർമാർ, എഎച്ച്സി ആർ.പി.മാർ, ജെഎൽജി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *