ഇരിങ്ങാലക്കുട : എടതിരിഞ്ഞി കോൾപാടം ഗ്രൂപ്പ് ഫാർമിംഗ് സൊസൈറ്റി പാടശേഖരത്തിന്റെ 2026- 27 വർഷത്തെ പമ്പിംഗ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ക്രോപ് കലണ്ടറിൽ മാറ്റം വരുത്തുന്നതിനും കല്ലന്തറ ചീപ്പ് റഗുലേഷനുമായി നടപടികൾ
സ്വീകരിക്കുന്നതിനും പാടശേഖര സമിതി ഭാരവാഹികളുടെയും കൃഷി ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ, കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി, എംപി പ്രതിനിധി കൃപേഷ് ചെമ്മണ്ട, ഇരിങ്ങാലക്കുട നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ചെയർമാൻ വി.സി. വർഗ്ഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്, വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.കെ. സ്മിത, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിത റഹ്മാൻ, പടിയൂർ കൃഷി ഓഫീസർ സി.എം. റുബീന, കാറളം കൃഷി ഓഫീസർ അനഘ വി. ഗോപാൽ, എടതിരിഞ്ഞി കോൾപാടം ഗ്രൂപ്പ് ഫാമിംഗ് സൊസൈറ്റി പാടശേഖര സമിതി ഭാരവാഹികൾ, പോത്താനി കിഴക്കേപ്പാടം നെല്ലുൽപാദക സമൂഹം പാടശേഖരസമിതി ഭാരവാഹികൾ, മനവലശ്ശേരി ഊർപ്പതി കോൾ കർഷകസംഘം ഭാരവാഹികൾ, കുട്ടാടൻ പാടം പാടശേഖരസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.












Leave a Reply