ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിനെ മുകുന്ദപുരം താലൂക്കിൽ ഉൾപ്പെടുത്തി പൂർവസ്ഥിതിയിലാക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
മുകുന്ദപുരം താലൂക്കിൽനിന്ന് ആളൂർ പഞ്ചായത്ത് വേർതിരിക്കപ്പെട്ടത് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങളെ വളരെയധികം ബാധിക്കുന്ന അവസ്ഥയാണുള്ളത്.
നിലവിൽ ചാലക്കുടി താലൂക്കിലാണ് ആളൂർ പഞ്ചായത്ത് ഉൾപ്പെടുന്നത്. അതിനാൽ തന്നെ താലൂക്ക് പരിധിയിൽ ചാലക്കുടി റെയിൽവേ സ്റ്റേഷനും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും ഉൾപ്പെടും. അത് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ വികസനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
മുകുന്ദപുരം താലൂക്കിൽ ആളൂർ പഞ്ചായത്തുൾപ്പെടുത്തി പൂർവസ്ഥിതിയിലാക്കിയാൽ റെയിൽവേ സ്റ്റേഷന്റെ വികസനത്തിൽ അധികാരികൾക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയുമെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ പ്രസിഡന്റ് വർഗ്ഗീസ് പന്തലൂക്കാരൻ, ഡേവിസ് ഇടപ്പിള്ളി, അഡ്വ. കെ.എഫ്. ജോസ്, ഡേവിസ് തുളുവത്ത്, സോമൻ ശാരദാലയം, ജോസ് കുഴിവേലി, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി എന്നിവർ പങ്കെടുത്തു.












Leave a Reply