അയ്യങ്കാളി അനുസ്മരണവും കഥാവിചാരവും

ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനം സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന ദ്വൈവാര സാംസ്‌കാരിക സംഗമത്തോടനുബന്ധിച്ച് അയ്യങ്കാളി അനുസ്മരണവും കഥാ ചർച്ചയും നടത്തി.

പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ഇരിങ്ങാലക്കുട ബാബുരാജ് അയ്യങ്കാളി അനുസ്മരണം ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷനായി.

മുരളി നടയ്ക്കൽ, ഷൈജൻ കോമ്പരുപറമ്പിൽ എന്നിവരുടെ കഥകളെ ആസ്പദമാക്കി നടന്ന ചർച്ച പി.കെ. ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

വി.ആർ. ലിഷോയ്, ചന്ദ്രൻ കാട്ടൂർ, വിജയൻ ചിറ്റേക്കാട്ടിൽ, കെ.എൻ. സുരേഷ് കുമാർ, ഡോ. ജോൺസൺ ഫ്രാൻസീസ്, ജോസ് മഞ്ഞില, കെ.ബി. ബൈജു, സുരേഷ്ബാബു കിഴുത്താണി, ഇ.വി. സുരേഷ്, ശിവദാസൻ ചെമ്മണ്ട, അനിലൻ ചരുവിൽ, എൻ.സി. വാസു, ലാൽ ഭാസ്‌കർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *