ഇരിങ്ങാലക്കുട : പുസ്തകാസ്വാദനവും ചർച്ചയും വായനാനുഭവങ്ങൾ പങ്കുവയ്ക്കലും സ്വന്തം രചനകളുടെ അവതരണവുമായി മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ വായനാദിനം ആചരിച്ചു.
യൂണിയൻ ഓഫീസ് അങ്കണത്തിൽ ചേർന്ന സഹൃദയ സദസ്സ് കവി ശ്രീജ വിധു ഉദ്ഘാടനം ചെയ്തു.
എൻ.എസ്.എസ്. കരയോഗങ്ങളിലെ എഴുത്തുകാരുടെയും വായനക്കാരുടെയും കൂട്ടായ്മയായ സാഹിതീയത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ആർ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എൻ. ഗോവിന്ദൻകുട്ടി സ്വാഗതവും സി. വിജയൻ നന്ദിയും പറഞ്ഞു.
കെ.ആർ. മീരയുടെ കല്ലാച്ചി എന്ന നോവൽ അവതരിപ്പിച്ച് യു.എസ്. അജയകുമാർ സംസാരിച്ചു.
പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ഡോ. കെ. രമാദേവി, ദേവിക പീതാംബരൻ, ജയശ്രീ അജയ്, അരുൺ ഗാന്ധിഗ്രാം, മധു പേരൊഴി, രാമചന്ദ്രൻ ചെമ്പഴി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.












Leave a Reply