പി.എൻ. പണിക്കർ അനുസ്മരണവും കഥാവിചാരവും

ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനം – സർഗ്ഗ സംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന ദ്വൈവാര സാംസ്കാരിക സംഗമത്തോടനുബന്ധിച്ച് പി.എൻ. പണിക്കർ അനുസ്മരണവും കഥാവിചാരവും നടത്തി.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ സംഘടിപ്പിച്ച അനുസ്‌മരണ സദസ്സ് ഗ്രന്ഥശാലാസംഘം താലൂക്ക് ജോയിൻ്റ് സെക്രട്ടറി കെ.എൻ. സുരേഷ്കുമാറും കഥാവിചാരം സാഹിത്യകാരൻ ആൻ്റണി കൈതാരത്തും ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷനായി.

രാമചന്ദ്രൻ വേളേക്കാട്, വി.ആർ. മോഹനൻ എന്നിവർ അവതരിപ്പിച്ച കഥകളുടെ ചർച്ചയിൽ പി.എസ്. മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു), കെ.പി. രാജൻ, പഴുവിൽ ഗോപിനാഥ്, ഹൗവ്വ ടീച്ചർ, സുഗതൻ പൊറത്തിശ്ശേരി, അനിലൻ ചരുവിൽ, ഡോ. ജോൺസൺ ഫ്രാൻസിസ്, ജോസ് മഞ്ഞില, സി.വി. ശ്രീലത, കെ. ദിനേശ് രാജ എന്നിവർ പങ്കെടുത്തു.

പ്രശസ്ത ചലച്ചിത്ര നടൻ സലീം കുമാറിൻ്റെ വേർപാടിൽ അനുശോചിച്ചു കൊണ്ടാണ് സദസ്സ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *