ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിലെ പൊറത്തൂച്ചിറ മാലിന്യ വിമുക്തമാക്കാൻ അടിയന്തിരനടപടി സ്വീകരിക്കണം എന്ന് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടു.
സമ്മേളനം കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എം. ബാലാജി സംഘടന റിപ്പോർട്ടും, ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.ജെ. ജോൺസൺ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
ജില്ലാ ട്രഷറർ ടി.എ. രാമകൃഷ്ണൻ, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
ടി.എസ്. സജീവൻ മാസ്റ്റർ, ലേഖ ഷാജൻ, എൻ.കെ. അരവിന്ദാക്ഷൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
എം.ബി. രാജു മാസ്റ്റർ മിനിട്സ് കമ്മിറ്റി കൺവീനറും, ജിനരാജ് ദാസ് പ്രമേയകമ്മിറ്റി കൺവീനറും, ചന്ദ്രിക സുധാകരൻ രജിസ്ട്രേഷൻ കമ്മിറ്റി കൺവീനറും ആയിരുന്നു.
സ്വാഗതസംഘം ചെയർമാൻ ആൽ.എൽ. ജീവൻലാൽ സ്വാഗതവും ഏരിയ ട്രഷറർ ഡോ. കെ.പി. ജോർജ്ജ് നന്ദിയും പറഞ്ഞു.
ടി.എസ്. സജീവൻ മാസ്റ്റർ (പ്രസിഡന്റ്), എം.ബി. രാജു മാസ്റ്റർ, കെ.വി. ജിനാരാജ് ദാസ് (വൈസ് പ്രസിഡന്റുമാർ), ടി.ജി. ശങ്കരനാരായണൻ (സെക്രട്ടറി), എം. നിഷാദ്, ലേഖ ഷാജൻ (ജോയിന്റ് സെക്രട്ടറിമാർ), ഡോ. കെ.പി. ജോർജ്ജ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.












Leave a Reply