ഇരിങ്ങാലക്കുട : കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് സംഘടിപ്പിച്ചു.
നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതോടൊപ്പം എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു.
നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെഎസ്യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ മുഖ്യാതിഥിയായി.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എം.ആർ. ഷാജു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അബ്ദുൽ ഹഖ് മാസ്റ്റർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ, വാർഡ് കൗൺസിലർമാരായ ജോഫി ബോസ്, ബാബു പാലക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ. ശരത്ദാസ്, കെഎസ്യു നിയോജകമണ്ഡലം പ്രസിഡൻ്റ് ഫെസ്റ്റിൻ ഔസേപ്പ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ജോയ് ചാതേലി, കെ.എം. ഷാനവാസ്, എൻ.ഒ. ഷാർവിൻ, ബി. പ്രസാദ്, വാർഡ് പ്രസിഡൻ്റുമാരായ വി.കെ. പുരുഷോത്തമൻ, പി.ജെ. ജോബി, ബൂത്ത് പ്രസിഡൻ്റുമാരായ വി.പി. ജെയിംസ്, സുരേഷ് പാവറട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.
കാരക്കുടി അളകപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്കൽ എജുക്കേഷനിൽ പിഎച്ച്ഡി നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. എം.എൻ. നിധിനെയും, എസ്.എൻ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം വിരമിച്ച അജിൽകുമാറിനെയും ചടങ്ങിൽ ആദരിച്ചു.












Leave a Reply