ജനറൽബോഡി യോഗവും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും നടത്തി

ദുബായ് : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് അലുമിനി യുഎഇ ചാപ്റ്റർ ജനറൽബോഡി യോഗവും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും ദുബായ് ഖുസൈസ് അക്കാഫ് ഓഫീസിൽ വെച്ച് നടത്തി.

എഡ്വിൻ ജോഷി (പ്രസിഡൻ്റ്), ജിഷ്ണു കൃഷ്ണന്‍ (സെക്രട്ടറി), നോയൽ ജോൺസൻ (ട്രഷറർ), നാദിയ സുബിനൻ (വൈസ് പ്രസിഡന്റ്), മുഫ്‌സീന (ജോയിന്റ് സെക്രട്ടറി), വിഷ്ണു (ജോയിന്റ് ട്രഷറർ), ജിജേഷ് (അക്കാഫ് റപ്പ്), വിദ്യ (ആർട്സ് സെക്രട്ടറി), അക്ഷയ് (സ്പോർട്സ് ക്യാപ്റ്റൻ), സുഭദ്ര (മീഡിയ കോർഡിനേറ്റർ), എം.എസ്. അനസ് (മെമ്പർഷിപ്പ് കോർഡിനേറ്റർ) ഉൾപ്പടെ 30 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മുൻ പ്രസിഡൻ്റ് പ്രിൻസ്, സെക്രട്ടറി ഷറഫുദ്ദീൻ, ട്രഷറർ ടീജോ, സീനിയർ അംഗങ്ങളായ വിവേക്, ജമാല്‍, ശന്തനു തുടങ്ങിയവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *