കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രതികളായ നേതാക്കൾ എംഎൽഎ, എംപി സ്ഥാനങ്ങൾ രാജിവെക്കണം : പ്രതിഷേധ പ്രകടനം നടത്തി ബിജെപി

ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിനും നേതാക്കൾക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പി.എം.എൽ.എ. കോടതി കണ്ടെത്തിയതിൻ്റെ പശ്ചാത്തലത്തിൽ
കെ. രാധാകൃഷ്ണനും എ.സി. മൊയ്തീനും എംപി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട്ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

വർഷങ്ങളായുള്ള ബിജെപിയുടെ നിരന്തരമായ പ്രതിഷേധങ്ങൾക്കുള്ള ഫലമാണ് കോടതിയുടെ ഈ കണ്ടെത്തലെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം.വി. സുരേഷ് പറഞ്ഞു.

മണ്ഡലം പ്രഭാരി അഖിലേഷ് വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് സ്വാഗതവും, വി.സി. രമേഷ് നന്ദിയും പറഞ്ഞു.

മണ്ഡലം നേതാക്കളായ രമേഷ് അയ്യർ, മായ അജയൻ, സെബാസ്റ്റ്യൻ ചാലിശ്ശേരി, മഹിളാമോർച്ച ജില്ല ജനറൽ സെക്രട്ടറി സിന്ധു സതീഷ്, രാജൻ കുഴുപ്പുള്ളി, ടൗൺ ഏരിയ നേതാക്കൾ, യുവമോർച്ച നേതാക്കളായ ജിനു ഗിരിജൻ, ആശിഷ ടി. രാജ്, സുഖിൻ പടിയൂർ, ആദിത്യ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *