ഇരിങ്ങാലക്കുട : പരിസ്ഥിതി ദിനാചരണത്തിന്റെ പടിയൂർ പഞ്ചായത്ത്‌തല ഉദ്ഘാടനം എടതിരിഞ്ഞി ചെട്ടിയാൽ ആർ.ഐ.എൽ.പി. സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഷീജ ജോയ് അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ്സ് ബിനുമോൾ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹജീഷ്, മെമ്പർ സംഗീത സുരേഷ്, കൃഷി ഓഫീസർ റുബീന എന്നിവർ ആശംസകൾ നേർന്നു.
വാർഡ് മെമ്പർ ലതിക ഉല്ലാസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് മായ നന്ദിയും പറഞ്ഞു.












Leave a Reply