ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആറാട്ട് എഴുന്നള്ളിപ്പിന് 101 പറകളുമായി പറയെടുപ്പിന് ഒരുങ്ങി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്.
ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് എഴുന്നള്ളിപ്പില്‍ എല്ലാ വര്‍ഷവും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഓഫീസിനു മുമ്പില്‍ പറയെടുപ്പ് നടക്കാറുണ്ട്. ഈ വര്‍ഷം 101 പറകളുമായാണ് പറയെടുപ്പ് സംഘടിപ്പിക്കുന്നത്.
ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ. ജി അനില്‍കുമാറിന്റെയും, ഹോള്‍ടൈം ഡയറക്ടര്‍
ഉമ അനില്‍കുമാറിന്റെയും നേതൃത്വത്തിലാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്പിലെ മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് പറയെടുപ്പ് ഒരുക്കുന്നത്.
രാപ്പാള്‍ ആറാട്ട് കടവില്‍ ആറാട്ടിനു ശേഷം ഭഗവാൻ തിരിച്ച് കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമ്പോഴാണ് പറയെടുപ്പ്.
Leave a Reply