സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

വെള്ളാങ്ങല്ലൂർ : എംഇഎസ് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നേത്ര ഐ കെയർ ഹോസ്പിറ്റലും, മെഡിഗ്രീൻ ഹോസ്പിറ്റൽ മനക്കലപടിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്‌തീൻ ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ്‌ പി.കെ. മുഹമ്മദ്‌ ഷമീർ മുഖ്യപ്രഭാഷണം നടത്തി.

ഡോ. വിജയലക്ഷ്മി, ഡോ. അജി റാണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

സലിം അറക്കൽ, വി.എം. ഷൈൻ, അബ്ദുൽ ജമാൽ, അബ്ദുൽ നിസാർ, സി.കെ. അബ്ദുൽ സലാം, മുഹമ്മദ്‌ അലി മാതിരപ്പിള്ളി, അയൂബ് കരൂപ്പടന്ന, ഷഹീം ഷാഹുൽ, അൽ അറഫ അബൂബക്കർ, ജെബി അലിയാർ, ഹുസൈൻ ഹാജി, അഷ്‌റഫ്‌ മൗലവി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *