സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം, റോവർ, റേഞ്ചർ എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഐ ഫൗണ്ടേഷൻ കൂർക്കഞ്ചേരിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സാമൂഹ്യ പ്രവർത്തകൻ ടെൽസൺ കോട്ടോളി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ്‌ വി. ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എം.കെ. മുരളി, ഐ ഫൗണ്ടേഷൻ പ്രതിനിധി നിവിൻ ചന്ദ്രൻ, റോവർ ലീഡർ കെ.എ. ഷീന, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി. വിനുകുമാർ എന്നിവർ പ്രസംഗിച്ചു.

ക്യാമ്പിൽ വിദ്യാർഥികളും അധ്യാപകരും പൊതുജനങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *