ഇരിങ്ങാലക്കുട : നാഗാർജ്ജുന ചാരിറ്റബിൾ സൊസൈറ്റിയും മെട്രോ ഐ കെയർ ഹോസ്പിറ്റൽ, മെട്രോ ഹെൽത്ത് കെയർ ഹോസ്പിറ്റൽ ഇരിങ്ങാലക്കുട, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ് എന്നിവരും സംയുക്തമായി ചെമ്മണ്ട
ശാരദാ ഗുരുകുലത്തിൽ
സംഘടിപ്പിച്ച സൗജന്യ നേത്ര- തിമിര മെഗാ മെഡിക്കൽ ക്യാമ്പ് ഇരിങ്ങാലക്കുട സേവാഭാരതി സെക്രട്ടറി
വി. സായ്റാം ഉദ്ഘാടനം ചെയ്തു.
കാറളം പഞ്ചായത്ത് മെമ്പർ മിനി രാജൻ അധ്യക്ഷത വഹിച്ചു.
ലയൺസ് ക്ലബ് ജില്ലാ മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യപ്രഭാഷണം നടത്തി.
നാഗാർജ്ജുന ചാരിറ്റീസ് അംഗം പി.എൻ. ശ്രീരാമൻ സ്വാഗതവും അഡ്വ. മധു നന്ദിയും പറഞ്ഞു.












Leave a Reply