സ്കൂൾ ഓപ്പണിംഗ് കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹൈസ്കൂളിൽ എസ്.പി.സി. സംഘടന നടപ്പിലാക്കുന്ന “ഫ്രണ്ട്‌സ് അറ്റ് ഹോം” പ്രോജക്ടിന്റെ ഭാഗമായി സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ ഓപ്പണിംഗ് കിറ്റ് വിതരണം ചെയ്തു.

നഗരസഭ കൗൺസിലർ പി.വി. ശിവകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ജെയ്ഫിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സുദീപ സ്വാഗതവും എസ്.പി.സി. അധ്യാപിക ലക്ഷ്മി കൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *