ഇരിങ്ങാലക്കുട : കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ ഫിഫ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന്റെ വരവറിയിച്ചു കൊണ്ട് നടത്തിയ പെനാൾട്ടി ഷൂട്ടൗട്ട് മത്സരം കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ പ്രശസ്ത ഫുട്ബോളർ എ.ടി. വർഗീസിന് ഫുട്ബോൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
കത്തീഡ്രൽ എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ റോബി കാളിയങ്കര, ഡേവിസ് ചക്കാലക്കൽ, ടെൽസൺ കോട്ടോളി, ഷാജു കണ്ടംകുളത്തി, വർഗീസ് ജോൺ, ട്രസ്റ്റി ടോണി ചെറിയാടൻ, സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.
രഞ്ജി അക്കരക്കാരൻ അഡ്വ. ഹോബി ജോളി, സുനിൽ ആന്റപ്പൻ, സാന്റോ വിസ്മയ, ജയ ജോസഫ്, തങ്കമ്മ ജോസ് എന്നിവർ നേതൃത്വം നൽകി.
വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ബിഗ് സ്ക്രീനിൽ കത്തീഡ്രൽ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലെ സ്റ്റേജിൽ വെച്ച് കാണിക്കും.
പ്രവേശനം സൗജന്യമായിരിക്കും.












Leave a Reply