ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തോടുനുബന്ധിച്ച് നടന്ന തൈവണ്ടി യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
തൈകൾ വാങ്ങുവാനും ഞാറ്റുവേല മഹോത്സവത്തെക്കുറിച്ചു അറിയാനും നൂറുകണക്കിനാളുകൾ സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചു കൂടി.
മാപ്രാണം സെന്ററിൽ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജന് തൈകൾ കൈമാറിക്കൊണ്ട് തൈവണ്ടി യാത്ര ഉദ്ഘാടനം ചെയ്തു.
വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായി.
നഗരസഭ കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, പി.എം. നന്ദുലാൽ, അജിത്കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ചീഫ് കോർഡിനേറ്റർ സിമിഷ് സാഹു സ്വാഗതവും
ജോയിന്റ് കൺവീനർ
ലേഖ ഷാജൻ നന്ദിയും പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സരള വിക്രമൻ, റോസിലി ഫ്രാൻസിസ്, ഷീജ ഉണ്ണികൃഷ്ണൻ, കെ.എസ്. തമ്പി, കെ.പി. കണ്ണൻ, പി.എസ്. മനു, കെ.കെ. ശിവൻകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും കർഷകരും, കുടുംബശ്രീ ഹരിതകർമ്മ സേന പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.
ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നടന്ന സമാപനസമ്മേളനത്തിൽ വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി, ചമയം പ്രസിഡന്റ് എ.എൻ. രാജൻ, മുൻ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ജനറൽ കൺവീനർ സ്റ്റാൻലി പി.ആർ. ഫെനി എബിൻ എന്നിവർ പ്രസംഗിച്ചു.
ടെൽസൺ കോട്ടോളി, ഷാജി മാസ്റ്റർ, മണി സജയൻ, പ്രമീള അശോകൻ, പി. കൃഷ്ണപ്രസാദ്, ഫെനി എബിൻ, സോണി അജിത്, അമ്മു സാന്ദ്ര തുടങ്ങിയവർ തൈവണ്ടി യാത്രക്ക് നേതൃത്വം നൽകി.
വിവിധ കേന്ദ്രങ്ങളിലായി 5000ത്തിലധികം പച്ചക്കറി തൈകൾ വിപണനം ചെയ്തു.
ബുധനാഴ്ച്ച രാവിലെ 9.30നു റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം ഞാറ്റുവേല മഹോത്സവത്തിന്റെ കോടിയേറ്റകർമ്മം നിർവഹിക്കും.












Leave a Reply