ഇരിങ്ങാലക്കുട : ലിറ്റിൽ
ഫ്ലവർ കോൺവെൻ്റ് ഹൈസ്കൂളിൽ വിജയോത്സവം നടത്തി.
2025-26 അധ്യയന വർഷത്തിൽ വിജയികളായ 284 വിദ്യാർഥിനികളെയും ഒപ്പം തന്നെ ഇരിങ്ങാലക്കുട രൂപതാതലത്തിൽ നടന്ന വേദോപദേശ സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് നേടിയവരെയും കെ.സി.എസ്.എൽ. സംസ്ഥാനതല വിജയികളെയും, ഡി.സി.എൽ. സ്കോളർഷിപ്പ് പരീക്ഷയിലെ സംസ്ഥാനതല വിജയികളെയും, രാജ്പുരസ്കാർ അവാർഡ് ജേതാക്കളെയും ചടങ്ങിൽ അനുമോദിച്ചു.
ഉദയ എജുക്കേഷൻ കൗൺസിലർ സിസ്റ്റർ മരിയറ്റ് അധ്യക്ഷത വഹിച്ചു.
ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി. ഷൈല ഉദ്ഘാടനം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി, വാർഡ് കൗൺസിലർ പി.വി. ശിവകുമാർ, പി.ടി.എ. പ്രസിഡൻ്റ് ജയ്ഫിൻ ഫ്രാൻസിസ്, വിജയോത്സവം കൺവീനർ ജെയ്സൺ കരപറമ്പിൽ, അധ്യാപക പ്രതിനിധി സിജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
വിദ്യാർഥി പ്രതിനിധി പി.ജി. വരദ മറുപടി പ്രസംഗം നടത്തി.
പ്രധാന അധ്യാപിക സിസ്റ്റർ സുദീപ സ്വാഗതവും അധ്യാപിക ജെൻസി നന്ദിയും പറഞ്ഞു.












Leave a Reply