ലോകകപ്പിലെ ഓരോ ഗോളിനും ഓരോ വൃക്ഷം ; ഫാ. ജോയ് പീണിക്കപറമ്പിലിൻ്റെ “മാപ്ല” ഉത്സവത്തിന് സേവാഭാരതിയുടെ ആദരം

ഇരിങ്ങാലക്കുട : ലോകം മുഴുവൻ ഫുട്ബോൾ ലഹരിയിൽ ആറാടുമ്പോൾ ‘ഫുട്ബോളിനോടൊപ്പം പച്ചപ്പിൻ്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കാം’ എന്ന മഹത്തായ സന്ദേശം നൽകിക്കൊണ്ട് ലോകകപ്പിലെ “ഓരോ ഗോളിനും ഒരു വൃക്ഷം” നൽകി ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ നടത്തിക്കൊണ്ടിരിക്കുന്ന “മാപ്ല” ഉത്സവത്തിന് ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആദരം.

ലോകകപ്പിലെ ഓരോ ഗോളിനും
മാവിൻതൈയും പ്ലാവിൻ തൈയും നടുക എന്നുള്ള ആശയത്തിൽ നിന്നാണ് ഫാദർ “മാപ്ല” ഉത്സവത്തിന് തുടക്കം കുറിച്ചത്.

ഏകദേശം രണ്ടായിരത്തിൽ പരം പ്ലാവിൻതൈകൾ വിതരണം ചെയ്തുകൊണ്ട്
‘പ്ലാവച്ചൻ’ എന്നപേരിൽ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ജോയ് പീണിക്കപറമ്പിലിനെ അദ്ദേഹത്തിൻ്റെ പ്രവർത്തനമേഖലയിലെ സമഗ്ര സംഭാവനയെ അംഗീകരിച്ചുകൊണ്ടാണ് ഇരിങ്ങാലക്കുട സേവാഭാരതി ആദരിച്ചത്.

ക്രൈസ്റ്റ് ആശ്രമത്തിൽ നടന്ന ചടങ്ങിൽ ഫാ. ജോയ് പീണിക്കപറമ്പിലിനെ വിദ്യാഭ്യാസ ആയാം കൺവീനർ കല കൃഷ്ണകുമാർ പൊന്നാടയണിയിച്ചു.

ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ലയൺസ് ക്ലബ് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയായിരുന്നു.

രാഷ്ട്രീയ സ്വയംസേവക് സംഘം ഇരിങ്ങാലക്കുട ജില്ലാ സേവാപ്രമുഖ് പി. ഹരിദാസ്, സേവാഭാരതി എക്സിക്യൂട്ടീവ് അംഗങ്ങളായ ജഗദീഷ് പണിക്കവീട്ടിൽ, കവിത ലീലാധരൻ, സേവാഭാരതി പ്രവർത്തകൻ ജോർജ്ജ് പാലത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.

സേവാഭാരതി സെക്രട്ടറി വി. സായ്റാം സ്വാഗതവും സ്വാവലംബൻ ആയാം കൺവീനർ ഹരികുമാർ തളിയക്കാട്ടിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *