ഇരിങ്ങാലക്കുട : മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ത്രിദിന പ്രാക്ടിക്കൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
‘ഫുൾ സ്റ്റാക്ക് വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്’ എന്ന വിഷയത്തിലാണ് മൂന്ന് ദിവസത്തെ ഈ ഹാൻഡ്സ്- ഓൺ വർക്ക്ഷോപ്പ് നടത്തിയത്.
വിവിധ സെഷനുകളിലായി വെബ് ആപ്ലിക്കേഷൻ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ച് വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകി.
മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ എസ്. രഞ്ജിത്ത് ആയിരുന്നു വർക്ക്ഷോപ്പിന്റെ റിസോഴ്സ് പേഴ്സൺ.
വെബ് ഡെവലപ്മെന്റിന്റെ അടിസ്ഥാന തത്വങ്ങൾ മുതൽ നിലവിലെ ഇൻഡസ്ട്രിയിൽ ഉപയോഗിക്കുന്ന പ്രമുഖ ഫ്രെയിംവർക്കുകൾ വരെ അദ്ദേഹം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയും സ്വന്തമായി വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിൽ തത്സമയ പരിശീലനം നൽകുകയും ചെയ്തു.
വിദ്യാർഥികളുടെ തൊഴിൽ വൈദഗ്ധ്യവും പ്രായോഗിക അറിവും വർദ്ധിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ സയൻസ് വകുപ്പ് നിരന്തരം നടത്തിവരുന്ന ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി. അംബികാദേവി അമ്മ അറിയിച്ചു.
വർക്ക്ഷോപ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.












Leave a Reply