പ്രമേഹ നിര്‍ണ്ണയവും നേത്ര പരിശോധന ക്യാമ്പും 26ന്

ഇരിങ്ങാലക്കുട : പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പ്രമേഹ രോഗനിര്‍ണയം, നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് 26ന് പി.എല്‍. തോമന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.സി. തോമസ് അധ്യക്ഷത വഹിക്കും.

സോണ്‍ ചെയര്‍മാന്‍ എം.സി. പ്രദീപ്, സെക്രട്ടറി എം.എസ്. രാജേഷ്, ശിവന്‍ നെന്മാറ എന്നിവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *