ഇരിങ്ങാലക്കുട : കാത്തലിക് പ്രവാസി ചാരിറ്റബിൾ കമ്മ്യൂണിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും ജീവകാരുണ്യ സംഗമവും അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രവാസി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റ് ജെയ്സൺ ചിരിയൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ രക്ഷാധികാരി കെ.വി. ആന്റണി, വിൻസൻ തൊഴുത്തുംപറമ്പിൽ, സെക്രട്ടറി ജോണി വരിക്കാശ്ശേരി, പ്രോഗ്രാം കൺവീനർ ഫാന്റം പല്ലിശ്ശേരി, വൈസ് പ്രസിഡന്റ് ജെയ്സൺ പൊന്തോക്കൻ, ട്രഷറർ ബെന്നി പന്തല്ലിപ്പാടൻ, ജോഫി കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
നിർധനരായ 40ലധികം വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകളും പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു.
കടുത്ത ആരോഗ്യപ്രശ്നങ്ങളോടും പ്രതിസന്ധികളോടും പൊരുതി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന 3 പ്രവാസി കുടുംബങ്ങൾക്ക് ആവശ്യമായ ചികിത്സാ- സാമ്പത്തിക സഹായം ചടങ്ങിൽ കൈമാറി.












Leave a Reply