ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ബി.ആർ.സി. ഇരിങ്ങാലക്കുടയ്ക്ക് പഠനോപകരണങ്ങൾ കൈമാറി.
ക്രൈസ്റ്റ് കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫിൽ നിന്ന് ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ സത്യപാലൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.
സിആർസിസി കോർഡിനേറ്റർമാരായ ജെന്നി ആന്റണി, സി.ഡി. ഡോളി, വിഷ്ണു നാരായൺ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ കീർത്തന കമലൻ, ലിൻ ജെയിംസ്, സുജാത എന്നിവർ ആശംസകൾ അർപ്പിച്ചു.
തവനിഷ് സ്റ്റാഫ് കോർഡിനേറ്റർമാരായ ഡോ. മുവിഷ് മുരളി, അസി. പ്രൊഫ. പ്രിയ ബാലകൃഷ്ണൻ, അസി. പ്രൊഫ. കെ.എം. നസീറ, ഡോ. വിഷ്ണു മോഹൻ, അസി. പ്രൊഫ. നിമിത മാത്യു, അസി. പ്രൊഫ. അലീന, അസി. പ്രൊഫ. ആദർശ്, അസി. പ്രൊഫ. ഐശ്വര്യ പുരുഷോത്തമൻ, തവനിഷ് സ്റ്റുഡന്റ് പ്രസിഡന്റ് നിമിഷ, സ്റ്റുഡന്റ് സെക്രട്ടറി അഭിഷേക്, മറ്റ് തവനിഷ് വൊളന്റിയർമാരും പങ്കെടുത്തു.












Leave a Reply