ടി.എൻ. നമ്പൂതിരി അനുസ്മരണവും അവർഡ് സമർപ്പണവും

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ നേതാവും ട്രേഡ് യൂണിയൻ സംഘാടകനും സംസ്കാരിക നായകനുമായിരുന്ന ടി.എൻ. നമ്പൂതിരിയുടെ 48-ാം ചരമ വാർഷിക ദിനാചാരണം സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.

സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

മുതിർന്ന സിപിഐ നേതാവ് കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ടി.എൻ. സ്മാരക അവാർഡ് ജേതാവ് മുടിയേറ്റ് കലാകാരൻ കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പിന്
ഡോ. വി. രാമൻകുട്ടി അവാർഡ് സമർപ്പിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അവാർഡ് പത്രിക വേദിയിൽ അവതരിപ്പിച്ചു.

മുടിയേറ്റ് എന്ന ക്ലാസിക്കൽ കലയുടെ അതിജീവനത്തിനും പരിപോഷണത്തിനും വേണ്ടി ചെയ്യുന്ന സേവനങ്ങൾ പരിഗണിച്ചാണ് ഇദ്ദേഹത്തെ അവാർഡിനായി തെരഞ്ഞെടുത്തതെന്ന് സെക്രട്ടറി കെ. ശ്രീകുമാർ പറഞ്ഞു.

സിപിഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റി അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *