ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ അഞ്ചാം ദിനത്തിൽ സംഗമ സാഹിതിയുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ‘വാഗ്‌ധാര’ പ്രസംഗ മത്സരം ശ്രദ്ധേയമായി.
‘മൊബൈൽ ഫോണും കൗമാരവും’ എന്ന സമകാലിക വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരം വിദ്യാർഥികളുടെ മികച്ച പങ്കാളിത്തത്തിന് വേദിയായി.
ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.
സംഗമസാഹിതി അംഗം ശ്രീലത രാജീവ് അധ്യക്ഷത വഹിച്ചു.
മത്സരത്തിൽ അനോറ ആൻ ഷിബു (എൽ.എഫ്.സി.എച്ച്. എസ്.), സംവേദ്യ (സെന്റ് മേരീസ് എച്ച്.എസ്.എസ്.), വൈഗ സജീവ് (ഗവ. ഗേൾസ് എച്ച്.എസ്.എസ്.)
എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
റിട്ട. ഹെഡ്മിസ്ട്രസ് ടി.ഡി. സുധ (എസ്.എൻ.ജി.എസ്. എസ്.എൽ.പി. സ്കൂൾ, എടക്കുളം), റിട്ട. ഹെഡ്മിസ്ട്രസ് പി.ആർ. സുഷമ (എ.എൽ.പി. സ്കൂൾ, വെള്ളാനി) എന്നിവർ മത്സരത്തിന്റെ വിധികർത്താക്കളായിരുന്നു.
ചടങ്ങിൽ ജോസ് മഞ്ഞില സ്വാഗതവും സിന്റ സേവി നന്ദിയും പറഞ്ഞു.












Leave a Reply