ഇരിങ്ങാലക്കുട : ആളൂരിൽ നടന്ന അപകടത്തിൽ മരണമടഞ്ഞ ജൂവിൻ്റെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും, അപകടത്തിൽ
ഗുരുതര പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന അനന്തകൃഷ്ണൻ്റെ ചികിൽസാ ചിലവ് പൂർണ്ണമായി സർക്കാർ ഏറ്റെടുക്കണമെന്നും
സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ടി.കെ. സുധീഷ് ആവശപ്പെട്ടു.
സിപിഐ ആളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല പരിപാടി ആളൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപകടത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് പോലീസാണ് എന്നുള്ളതിനാൽ കളക്ടർ,
എ.ഡി എം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള
അന്വേഷണം പ്രഖ്യാപിക്കണമെന്നും
ടി.കെ. സുധീഷ് ആവശ്യപ്പെട്ടു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി സി. അർജുനൻ അദ്ധ്യക്ഷത വഹിച്ചു.
എം.ബി.ലത്തീഫ് ,ബിനോയ് ഷബീർ, പി.കെ. സദാനന്ദൻ, ജോഷി കൊല്ലാട്ടിൽ, ബിന്ദു ഷാജു, സി യു. ശശിധരൻ, കെ സി. ഹരിദാസ്, ജിഷ ബാബു, അഡ്വ. ഡിബിൻ പാപ്പച്ചൻ എന്നിവർ സംസാരിച്ചു.












Leave a Reply