ജാനകിയമ്മ സ്മരണാഞ്ജലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ജാനകിയമ്മ സ്മരണാഞ്ജലി സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ എം.കെ. മുരളി ഉദ്ഘാടനം ചെയ്തു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി. വിനുകുമാർ അധ്യക്ഷത വഹിച്ചു.

തുടർന്ന് ഗായിക ബിൻസി സുരേഷ് (മ്യൂസിക് വേൾഡ് ഇരിങ്ങാലക്കുട) എസ്. ജാനകിയുടെ പാട്ടുകൾ പാടിക്കൊണ്ട് ഗാന കോകിലത്തിന് സ്മരണാഞ്ജലി നേർന്നു.

അധ്യാപകരായ സ്മിത മേനോൻ കിഴുവീട്ടിൽ, നൈജി വേലായുധൻ, രക്ഷിതാവ് സജിനി, വിദ്യാർഥികളായ പി.എ. നസ്രിൻ നാസർ, അന്ന മരിയ, ടി.എസ്. അമേയ, ഗൗരിനന്ദ വി. രാജേഷ്, ബാലവർമ്മ എന്നിവർ ജാനകിയമ്മയുടെ വിവിധ ഗാനങ്ങൾ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *