ഇരിങ്ങാലക്കുട : സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളുടെയും ഐഎംഎ ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തില്‍ കോളെജില്‍ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
റെഡ് റിബണ്‍ ക്ലബ്ബ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി (കെഎസ്എസിഎസ്) എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
ക്യാമ്പ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു.
“ഒരു ഹീറോ ആകൂ, ഒരു ദാതാവാകൂ” എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച ക്യാമ്പില്‍ കോളെജിലെ വിവിധ വകുപ്പുകളില്‍ നിന്നായി 49 വിദ്യാര്‍ഥികള്‍ രക്തം ദാനം ചെയ്തു.
ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ രക്തദാതാക്കള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ്, മറ്റു അധ്യാപകരായ അസി. പ്രൊഫ. അനൂജ്, അസി. പ്രൊഫ. സ്റ്റിജി, അസി. പ്രൊഫ. ദിനില്‍ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.












Leave a Reply