കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 45-ാം വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മുഖ്യാതിഥിയായിരുന്നു.

ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ വാർഷിക റിപ്പോർട്ടും, ട്രഷറർ വി.കെ. അനിൽകുമാർ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

വനിതാവിങ് നിയോജകമണ്ഡലം ചെയർപേഴ്സൺ സുനിത ഹരിദാസ്, യൂത്ത് വിംഗ് നിയോജകമണ്ഡലം ചെയർമാൻ ജോമോൻ പേങ്ങിപ്പറമ്പിൽ, വനിതാവിങ് യൂണിറ്റ് പ്രസിഡന്റ്‌ ബേബി ജോസ്, യൂത്ത് വിംഗ് പ്രസിഡന്റ്‌ ലിഷോൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

മണിമേനോൻ, പി.വി. നോബിൾ, ഷൈജോ ജോസ്, ഡീൻ ഷഹീദ്, കെ.ആർ. ബൈജു എന്നിവർ പ്രസംഗിച്ചു.

ടി.വി. ആന്റോ നന്ദി പറഞ്ഞു.

യോഗത്തിൽ 2026- 28 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളായി
ഷാജു പാറേക്കാടൻ (പ്രസിഡന്റ്‌), ഷൈജോ ജോസ് (ജനറൽ സെക്രട്ടറി), വി.കെ. അനിൽകുമാർ (ട്രഷറർ), ടി.വി. ആന്റോ, പി.വി. നോബിൾ (വൈസ് പ്രസിഡന്റുമാർ), മണി മേനോൻ, ഡീൻ ഷഹീദ്, ലിഷോൺ ജോസ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും, യൂത്ത് വിംഗ് പ്രസിഡന്റ്‌ ആയി ഡയസ് കാരാത്ര, വനിതാ വിംഗ് പ്രസിഡന്റ്‌ ജോഫി ബിജു എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *