കൂടൽമാണിക്യം ക്ഷേത്രത്തിലെ പരസ്യ മദ്യപാനം : പ്രതിഷേധവുമായി യുവമോർച്ച

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധർ പരസ്യമായി മദ്യപിച്ച സംഭവത്തിൽ മൗനം പാലിക്കുന്ന കൂടൽമാണിക്യം ദേവസ്വം ബോർഡിൻ്റെ അനാസ്ഥയ്ക്കെതിരെ യുവമോർച്ച ദേവസ്വം അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു.

വരും നാളുകളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ക്ഷേത്രത്തിനുള്ളിൽ തടയുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും യുവമോർച്ച ഭാരവാഹികൾ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടു.

യുവമോർച്ച തൃശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. ഹരിപ്രസാദ്, സൗത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ജിനു ഗിരിജൻ, ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി അമീഷ്, സെക്രട്ടറി കീർത്തി, ആളൂർ മണ്ഡലം പ്രസിഡൻ്റ് വിശ്വജിത്ത്, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണിമായ എന്നിവർ ചേർന്നാണ് അഡ്മിനിസ്ട്രേറ്ററെ കണ്ട് പ്രതിഷേധം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *