ഇരിങ്ങാലക്കുട : ജനകീയ ആസൂത്രണ പദ്ധതി വനിതകൾക്കും ഗ്രൂപ്പുകൾക്കുമായി തയ്യാറാക്കിയിട്ടുള്ള ഓണത്തിന് പൂകൃഷി പദ്ധതിയുടെ ഭാഗമായി പടിയൂർ പഞ്ചായത്തിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ നിർവ്വഹിച്ചു.
ഓണത്തിന് പൂകൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ ദീലീപ്, മെമ്പർമാരായ ലതിക ഉല്ലാസ്, ബിനോയ് കേലാന്തറ, സംഗീത സുരേഷ്, കൃഷി ഓഫീസർ റുബീന, കൃഷി അസിസ്റ്റന്റ് സുകന്യ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.












Leave a Reply