“ഉയരെ” അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജി.എൽ.പി. സ്കൂളിൽ കുട്ടികൾക്കായി “ഉയരെ” അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.

വിജ്ഞാനവും വിനോദവും നിറഞ്ഞ ക്യാമ്പ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് സി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

ബിപിസി കെ.ആർ. സത്യപാലൻ, സ്കൂൾ ലീഡർ എം.ആർ. ആഞ്ജനേയ്, പി.ടി.എ. മെമ്പർ ഭക്തവൽസലൻ, യോഗ ഇൻസ്ട്രക്ടർ രാജലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മിസ്ട്രസ്സ് പി.ബി. അസീന സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ടി.എൻ. നിത്യ നന്ദിയും പറഞ്ഞു.

തുടർന്ന് യോഗ, ആരോഗ്യശീലങ്ങൾ, ഒറിഗാമി, ഫുട്ബോൾ തുടങ്ങിയവയിൽ വിദഗ്ധർ പരിശീലനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *