ഇന്ധനവില വർദ്ധവിലൂടെയുള്ള കേന്ദ്ര സർക്കാരിന്റെ പകൽക്കൊള്ളയ്ക്കെതിരെ സിപിഐ പ്രതിഷേധം

ഇരിങ്ങാലക്കുട : ഇന്ധനവില വർദ്ധവിലൂടെയുള്ള കേന്ദ്ര സർക്കാരിന്റെ പകൽക്കൊള്ളയ്ക്കെതിരെ സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം
ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം സി. അച്യുത മേനോൻ സ്മാരക ഹാളിൽ നിന്നാരംഭിച്ച് നഗരം ചുറ്റി ബസ്സ് സ്റ്റാന്റിൽ സമാപിച്ചു.

മണ്ഡലം കമ്മിറ്റി സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി ബെന്നി വിൻസെന്റ് അധ്യക്ഷത വഹിച്ചു.

കെ.എസ്. പ്രസാദ്, വർദ്ധനൻ പുളിക്കൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

പടിയൂരിൽ നടന്ന സമരം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി ഉദ്ഘാടനം ചെയ്തു.

വി.ആർ. രമേശ് അധ്യക്ഷത വഹിച്ചു.

മുരളി മണക്കാട്ടുംപടി, കെ.വി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *