ഇരിങ്ങാലക്കുട : മൂർക്കനാട് എൻ.എസ്.എസ്. കരയോഗത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും ആരോഗ്യ സുരക്ഷ പെൻഷൻ വിതരണവും നടത്തി.
മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്‌തു.
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി.
യൂണിയൻ കമ്മിറ്റി അംഗം രവീന്ദ്രൻ കണ്ണൂർ ആരോഗ്യ സുരക്ഷ പെൻഷൻ വിതരണം നിർവ്വഹിച്ചു.
കരയോഗം പ്രസിഡന്റും പ്രതിനിധിസഭ മെമ്പറുമായ കെ.ബി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
കരയോഗം സെക്രട്ടറി ഇൻ ചാർജ്ജ് ജയ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
താലൂക്ക് യൂണിയൻ ഇൻസ്പെക്‌ടർ രതീഷ്, യൂണിയൻ വനിത സമാജം കമ്മിറ്റി അംഗം മായ നന്ദകുമാർ, കരയോഗം വനിത സമാജം പ്രസിഡന്റ് രജനി പ്രഭാകരൻ, കരയോഗം ട്രഷറർ പി. സോമസുന്ദരൻ, വൈസ് പ്രസിഡന്റ് എം. ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.
ഭരണസമിതി അംഗങ്ങളായ അംബിക മുകുന്ദൻ, കനകലത ശിവരാമൻ, സദിനി മനോഹർ, രവീന്ദ്രൻ മഠത്തിൽ എന്നിവർ നേതൃത്വം നൽകി.
Leave a Reply