ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയിൽ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഞാറ്റുവേല മഹോത്സവ വേദിയിൽ ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതി ലഹരിക്കെതിരെ സെമിനാർ സംഘടിപ്പിച്ചു.
വിമുക്തി മിഷൻ എക്സൈസ് വകുപ്പ് ജില്ലാ കോർഡിനേറ്റർ ഷെഫീക്ക് യൂസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു.
പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ അധ്യക്ഷത വഹിച്ചു.
എക്സൈസ് വകുപ്പ് പ്രിവൻ്റീവ് ഓഫീസർ അനീഷ് ഷാറൂൺ റഷീദ്, കാട്ടൂർ രാമചന്ദ്രൻ, റഷീദ് കാറളം, അരുൺ ഗാന്ധിഗ്രാം, അംബിക പള്ളിപ്പുറത്ത്, എ.വി. കൃഷ്ണ ഒമാർ, ജോസ് മഞ്ഞില എന്നിവർ പ്രസംഗിച്ചു.
Leave a Reply