ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ സമ്മർ ക്യാമ്പിനോടനുബന്ധിച്ച് പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ ചിത്രങ്ങളും ശില്പങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് മെഗാ എക്സിബിഷൻ സംഘടിപ്പിച്ചു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.
കുട്ടികളിലെ കലാമൂല്യങ്ങളെ ഏറ്റവും മൂല്യവത്തായ രീതിയിൽ പരിപോഷിപ്പിക്കാൻ ഇത്തരം എക്സിബിഷനുകൾ ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും അതിനുവേണ്ടി മുകുന്ദപുരം പബ്ലിക് സ്കൂൾ വിപുലമായ രീതിയിൽ മുന്നോട്ടു വന്നിരിക്കുകയാണെന്നും സുധ ദിലീപ് പറഞ്ഞു.
പ്രിൻസിപ്പൽ ജിജി കൃഷ്ണ അധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേറ്റ് വി. ലളിത, കെ.ജി. കോർഡിനേറ്റർ ആർ. രശ്മി, ക്യാമ്പ് കോർഡിനേറ്റർമാരായ എ.എക്സ്. ഷീബ, ടി.എസ്. രേഖ, കെ.ജി. സിനി, പി.ടി. ഭവ്യ എന്നിവർ ആശംസകൾ അർപ്പിച്ചു.
Leave a Reply