ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : പഹൽഗാമിൽ ഭീകരർ നിഷ്ഠൂരമായി കൊന്ന് കളഞ്ഞ പ്രിയപ്പെട്ടവർക്ക്
ആദരാഞ്ജലികൾ
അർപ്പിച്ചുകൊണ്ട് കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക്‌, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഠാണാ സെന്ററിൽ മെഴുകുതിരി കത്തിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു.

ഇനി ഇന്ത്യയിൽ ഇങ്ങനെ ഒരു മരണം സംഭവിക്കരുതെന്നും അതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ്‌ ആവശപ്പെട്ടു.

കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ യോഗം ഉദ്ഘാടനം ചെയ്തു

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ്‌ സി.എസ്. അബ്ദുൾ ഹഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

ഡിസിസി സെക്രട്ടറി സോണിയ ഗിരി, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ബ്ലോക്ക് ഭാരവാഹികളായ ബൈജു കുറ്റിക്കാടൻ, വിജയൻ ഇളയേടത്ത്, എം.ആർ. ഷാജു, അസറുദ്ദീൻ കളക്കാട്, വി.സി. വർഗീസ്, അഡ്വ. പി.എൻ. സുരേഷ്, കെ.സി. ജെയിംസ്, ടി.ഐ. ബാബു സതീഷ് പുളിയത്ത്, നിമ്മ്യ ഷിജു, മണ്ഡലം പ്രസിഡന്റുമാരായ സാജു പാറേക്കാടൻ, ബാബു തോമസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ, മിനി സണ്ണി, മിനി ജോസ് ചാക്കോള, കെ.എം. സന്തോഷ്, മണ്ഡലം ഭാരവാഹികൾ ബൂത്ത് പ്രസിഡൻ്റുമാർ, വാർഡ് പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *