ഭാരതീയ വിദ്യാഭവനിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ സ്കൂൾ ലീഡർമാർ, അസിസ്റ്റന്റ് ലീഡർമാർ, കോ – കരിക്കുലർ ക്യാപ്റ്റൻസ്, സ്‌പോർട്സ് ക്യാപ്റ്റൻസ്, ഹൗസ് ക്യാപ്റ്റൻസ്, പ്രിഫെക്ട്സ് എന്നിവർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചുമതലയേറ്റു.

വൈസ് ചെയർമാൻ സി. നന്ദകുമാർ അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥിയായെത്തിയ ഡോ. മേജർ രാജേഷ് എസ്. നമ്പീശൻ സ്ഥാനചിഹ്നങ്ങൾ സമ്മാനിച്ചു.

ഓരോരുത്തരുടെയും കഴിവുകൾ കൃത്യമായി തിരിച്ചറിഞ്ഞ് വളർത്തിയെടുത്ത്, വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിക്കായി ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം പറഞ്ഞു.

സെക്രട്ടറി വി. രാജൻ, മനോജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ആനന്ദവല്ലി, പി.കെ. ഉണ്ണികൃഷ്ണൻ, പി.എൻ. മേനോൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ പങ്കെടുത്തു.

അധ്യാപകരായ അഞ്ജു കെ. രാജഗോപാൽ, റോസ്മി ഷിജു, നിഷ നായർ, എ.ജി. സലീഷ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *