ഇരിങ്ങാലക്കുട : അതിഥി തൊഴിലാളികൾക്കിടയിൽ ബ്രൗൺ ഷുഗർ വിൽപ്പനയ്ക്കായി എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി എസ് കെ സൂദ്രൂൾ (33) 3.430 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിൽ.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആളൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആളൂർ പെട്രോൾ പമ്പ് പരിസരത്തു നിന്നും ബ്രൗൺ ഷുഗർ വിൽപ്പനയ്ക്കായി കാത്തുനിൽക്കവെയാണ് സൂദ്രൂൾ പിടിയിലായത്.
വെസ്റ്റ് ബംഗാളിൽ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചത്.
ലഹരിമരുന്നിൻ്റെ ഉറവിടത്തെ കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കൽപ്പണി തൊഴിലാളിയായ സൂദ്രൂൾ ലഹരിവിൽപ്പനയിലൂടെ അമിതമായി സമ്പാദിക്കാം എന്ന ഉദ്ദേശത്തോടെയാണ് ലഹരി വിൽപ്പന ആരംഭിച്ചത്.
തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആളൂർ എസ്എച്ച്ഒ കെ എം ബീനിഷ്, എസ് ഐമാരായ പി എ സൂബിന്ദ്, സിദ്ദിഖ്, ജയകൃഷ്ണൻ, ടി ആർ ഷൈൻ, എ എസ് ഐ സൂരജ്, എസ് സി പി ഒ മാരായ സോണി, ഷിൻ്റോ, ഉമേഷ്, സി പി ഒ ജിബിൻ, ഹരികൃഷ്ണൻ, ആഷിക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Leave a Reply