ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളെജും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ലോർഡ്സ് ഫുട്ബോൾ അക്കാദമിയും സംയുക്തമായി സെന്‍റ് ജോസഫ്‌സ് കോളെജ് ഗ്രൗണ്ടിൽ ഗ്രാസ് റൂട്ട് ഫുട്ബോൾ അക്കാദമി ആരംഭിച്ചു.
കേരളത്തിൽ അന്തർദേശീയ നിലവാരത്തിലുള്ള ഫുട്ബോൾ കളിക്കാരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു.
കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു.
ലോർഡ്സ് എഫ്.എ. ക്ലബ്ബിന്റെ മാനേജിംഗ് ഡയറക്ടർ ഡെറിക് ഡി. കോത്ത പദ്ധതിയുടെ ദീർഘകാല ദൗത്യം, പരിശീലന രീതികൾ, സാങ്കേതിക പിന്തുണ തുടങ്ങിയവ വിശദീകരിച്ചു.
കായിക വിഭാഗം മേധാവി തുഷാര ഫിലിപ്പ്, ഡോ. സ്റ്റാലിൻ റാഫേൽ, മുൻ അന്തർദേശീയ ഫുട്ബോൾ താരങ്ങളായ ഇട്ടിമാത്യു, പ്രഹ്ലാദൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
എൻ.എസ്. വിഷ്ണു, ഹാരിസ് ഇഗ്നേഷ്യസ് എന്നിവര്‍ അക്കാദമി കാര്യങ്ങള്‍ വിശദീകരിച്ചു.
15 വയസ്സിന് താഴെ പ്രായത്തിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ലഭ്യമാകുന്ന ലഭ്യമാകുന്ന ഫുട്ബോൾ അക്കാദമിയുടെ പരിശീലന പരിപാടി ഫുട്ബോളിന്റെ അടിസ്ഥാന സാങ്കേതികതകളും മാനസിക- ശാരീരിക വളർച്ചയും സമന്വയിപ്പിക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്.
ഇരിങ്ങാലക്കുടയില്‍ നിന്നുള്ള കഴിവുള്ള യുവതലമുറയെ ദേശീയവും അന്തർദേശീയവുമായ ഫുട്ബോൾ താരങ്ങളാക്കി മാറ്റുകയാണ് അക്കാദമിയുടെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്ക് : 9538383524












Leave a Reply