ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്കാരിക വകുപ്പും സ്പിക് മാക്കെയും സംയുക്തമായി നടത്തുന്ന കലാ പൈതൃക പ്രചാരണയജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഒഡീസി ശില്പശാല സംഘടിപ്പിച്ചു.
പ്രസിദ്ധ ഒഡീസി നർത്തകി മധുലിത മൊഹപാത്ര ശില്പശാല നയിച്ചു.
ബസിഷ്ഠ നായക്, സൗഭാഗ്യ നാരായൺ ചൗധരി, ജഗബന്ധു നായിക് എന്നീ സംഗീതകലാകാരന്മാരും പങ്കുചേർന്നു.
ഉദ്ഘാടന സമ്മേളനത്തിൽ സ്പിക്മാക്കെ തൃശൂർ കോഡിനേറ്റർ ഉണ്ണി വാര്യർ, സ്കൂൾ ചെയർമാൻ അപ്പുക്കുട്ടൻ നായർ, വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം പി എൻ മേനോൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, പി ടി എ പ്രസിഡന്റ് ഡോ ജീന ബൈജു തുടങ്ങിയവർ പങ്കെടുത്തു.
മധുലിത മൊഹപാത്ര ഒഡീസി എന്ന കലാരൂപത്തെക്കുറിച്ച് വിശദീകരിക്കുകയും നൃത്താവതരണം നടത്തുകയും ചെയ്തു.
വിദ്യാർഥികൾക്ക് മധുലിത മൊഹപാത്രയോടൊപ്പം നൃത്തം ചെയ്യാൻ അവസരം ലഭിച്ചു.
അധ്യാപികമാരായ വിദ്യ സ്വാഗതവും സീമ നന്ദിയും പറഞ്ഞു.
Leave a Reply