ഇരിങ്ങാലക്കുട : സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്
പന്തം കൊളുത്തി പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ജനറൽ സെക്രട്ടറി എം.ആർ. ഷാജു അഭിസംബോധന ചെയ്തു.
ബ്ലോക്ക് കമ്മറ്റി ഭാരവാഹികളായ ജോബി തെക്കൂടൻ, അഡ്വ. സിജു പാറേക്കാടൻ, കെ.കെ. അബ്ദുള്ളക്കുട്ടി, അഡ്വ. പി.എൻ. സുരേഷ്,
പി.എ. സഹീർ, മണ്ഡലം ഭാരവാഹികളായ കെ. രഘുനാഥ്, ബിനു മണപ്പെട്ടി, സന്തോഷ് വില്ലടം, വി.പി. ജെയിംസ്, എൻ.ഒ. ഷാർവി, ടി.വി. ഹരിദാസ്, കെ. ഗണേഷ് എന്നിവർ പങ്കെടുത്തു.
പ്രകടനത്തിന് വാർഡ് പ്രസിഡൻ്റുമാർ, ബൂത്ത് പ്രസിഡൻ്റുമാർ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Leave a Reply