വേൾഡ് കപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാനൊരുങ്ങി എ.കെ.സി.സി. ; ഫുട്ബോൾ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ ഫിഫ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന്റെ വരവറിയിച്ചു കൊണ്ട് നടത്തിയ പെനാൾട്ടി ഷൂട്ടൗട്ട് മത്സരം കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ പ്രശസ്ത ഫുട്ബോളർ എ.ടി. വർഗീസിന് ഫുട്ബോൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

കത്തീഡ്രൽ എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ റോബി കാളിയങ്കര, ഡേവിസ് ചക്കാലക്കൽ, ടെൽസൺ കോട്ടോളി, ഷാജു കണ്ടംകുളത്തി, വർഗീസ് ജോൺ, ട്രസ്റ്റി ടോണി ചെറിയാടൻ, സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.

രഞ്ജി അക്കരക്കാരൻ അഡ്വ. ഹോബി ജോളി, സുനിൽ ആന്റപ്പൻ, സാന്റോ വിസ്മയ, ജയ ജോസഫ്, തങ്കമ്മ ജോസ് എന്നിവർ നേതൃത്വം നൽകി.

വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ബിഗ് സ്ക്രീനിൽ കത്തീഡ്രൽ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലെ സ്റ്റേജിൽ വെച്ച് കാണിക്കും.

പ്രവേശനം സൗജന്യമായിരിക്കും.

എഐഎസ്എഫ് യൂണിറ്റ് സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : എഐഎസ്എഫ് ക്രൈസ്റ്റ് കോളെജ് യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ്. അഭിറാം ഉദ്ഘാടനം ചെയ്തു.

കേന്ദ്രം സർവകലാശാലകളുടെ സ്വതന്ത്രമായ അധികാരത്തെയും സംവിധാനങ്ങളെയുമെല്ലാം കേന്ദ്രീകൃത അധികാരസ്വഭാവം ഉപയോഗിച്ച് നിയന്ത്രിക്കുന്നത് ഭരണഘടനയ്ക്ക് അനുയോജ്യമല്ലെന്ന് അഭിറാം പറഞ്ഞു.

എഐഎസ്എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി പി. ശിവപ്രിയ അധ്യക്ഷത വഹിച്ചു.

എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റ് ടി.വി. വിബിൻ, എഐഎസ്എഫ് മണ്ഡലം പ്രസിഡൻ്റ് ജിബിൻ ജോസ് എന്നിവർ ആശംസകൾ നേർന്നു.

യൂണിറ്റ് സെക്രട്ടറി സഫർ സ്വാഗതവും ദേവദത്ത നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി കെ.പി. ദേവദത്ത (സെക്രട്ടറി), ഇ.ജെ. ഫിദൽ (പ്രസിഡൻ്റ്), വി.ആർ. കാർത്തിക് (ജോയിൻ്റ് സെക്രട്ടറി), ദേവസൂര്യ (വൈസ് പ്രസിഡൻ്റ്) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

കാർഷിക ഭക്ഷ്യ പ്രദർശന വിപണന മേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആത്മ പദ്ധതിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കാർഷിക ഭക്ഷ്യ പ്രദർശന വിപണന മേള മന്ത്രി ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ കൃഷി ഓഫീസർ നിംബ ഫ്രാങ്കോ പദ്ധതി വിശദീകരിച്ചു.

പ്രസ്‌തുത പരിപാടിയുടെ ഭാഗമായി കൂൺ ഭക്ഷ്യമേള, സെമിനാറുകൾ, മണ്ണ് പരിശോധന, കാർഷിക ക്ലിനിക്ക് എന്നിവ സംഘടിപ്പിച്ചു.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ അബ്ദുള്ളക്കുട്ടി, പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ, പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി, ജില്ലാ പഞ്ചായത്ത് മെമ്പർ സി.ബി. ഷക്കീല ടീച്ചർ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ റോമി ബേബി, സുമ രാമൻ, കെ.വി. സുജിത്ത് ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് വാർഡ് മെമ്പർ അസ്‌മാബി ലത്തീഫ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകല എന്നിവർ അംശസകൾ നേർന്നു.

വൈസ് പ്രസിഡൻ്റ് ആലീസ് തോമസ് സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ഡയറക്‌ടർ സ്മ‌ിത നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്ന് സുരേഷ് ഗോപി ; സ്വാഗതം ചെയ്ത് റെയിൽവേ സ്റ്റേഷൻ വികസന സമിതി

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് ഉൾപ്പെടുത്തി വികസിപ്പിക്കുമെന്നുള്ള പ്രഖ്യാപനം ജൂലൈ 31ന് മുമ്പുണ്ടാകുമെന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ റയിൽവേ സ്റ്റേഷൻ വികസനസമിതി ഭാരവാഹികളുടെ യോഗം സ്വാഗതം ചെയ്തു.

യാത്രക്കാർക്കേറെ പ്രയോജനകരമായ ഏറനാട്, മലബാർ, മാവേലി എന്നീ എക്സ്പ്രസ്സ്‌ ട്രെയിനുകൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്ക് വളരെ പ്രയോജനകരവും സ്റ്റേഷൻ വരുമാനത്തിൽ ഗണ്യമായ വർധനവുണ്ടാക്കാൻ കഴിയുന്നതുമായ രാജ്യത്തെ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന വിവേക് എക്സ്പ്രസ്സ്‌ ട്രെയിനിനും സ്റ്റോപ്പുകളനുവദിക്കാൻ യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ്‌ വർഗീസ് പന്തല്ലൂക്കാരൻ, അഡ്വ. കെ.എഫ്. ജോസ്, സോമൻ ശാരദലായം, ഡേവിസ് തുളുവത്ത്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഡേവിസ് എടപ്പിള്ളി, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, മായ സുനിൽ എന്നിവർ പങ്കെടുത്തു.

ഞാറ്റുവേല മഹോത്സവം : ലഹരി വിമുക്തി ബോധവത്കരണ ക്ലാസ് നടത്തി സംഗമ സാഹിതി

ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഗമസാഹിതിയുടെ നേതൃത്വത്തിൽ “ലഹരി വിമുക്തിക്കായി ഒരു കൈത്താങ്ങ്” എന്ന വിഷയത്തിൽ ലഹരി വിമുക്തി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട എസ്.ഐ. മനോജ് ആശംസകൾ നേർന്നു.

വിമുക്തി മിഷൻ (എക്സൈസ് വകുപ്പ്) ജില്ലാ കോർഡിനേറ്റർ ഷെഫീക്ക് യൂസഫ് ക്ലാസ് നയിച്ചു.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, യുവജനങ്ങൾക്കിടയിൽ ലഹരി വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ, സമൂഹത്തിന്റെ കൂട്ടായ ഇടപെടലിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സംഗമസാഹിതി അംഗങ്ങളായ ജോസ് മഞ്ഞില, ഇരിങ്ങാലക്കുട ബാബുരാജ്,ശ്രീലത രാജീവ്‌, സിന്റ സേവി തുടങ്ങിയവർ നേതൃത്വം നൽകി.

അരിപ്പാലത്ത് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അരിപ്പാലം – പൂമംഗലം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 3-ാം അനുസ്മരണദിനം അരിപ്പാലം സെന്ററിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ എൻ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ അംഗങ്ങളായ ടി.ആർ. രാജേഷ്, രഞ്ജിനി ശ്രീകുമാർ, കാട്ടൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ ടി.ആർ. ഷാജു, ടി.എസ്‌. പവിത്രൻ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ്‌ ഇ.കെ. സുബ്രഹ്മണ്യൻ സ്വാഗതവും പഞ്ചായത്ത്‌ മെമ്പർ സിരീക്ഷ നന്ദിയും പറഞ്ഞു.

കാട്ടൂരിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : കാട്ടൂർ കുന്നത്ത്പീടികയിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി.

ലത്തീഫ് തൊപ്പിയിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ കോൺഗ്രസ് ഭാരവാഹികളായ സി.എൽ. ജോയ്, ചന്ദ്രൻ പെരുമ്പുള്ളി, എം.ജെ. റാഫി, ഗീത ബാലൻ, വത്സൻ കാട്ടൂർ, സലാമുദ്ദീൻ, ജയൻ കണാറ, തോമസ്, മജീദ് കൊരട്ടിപറമ്പിൽ, സതീശൻ, ജോസഫ്, പെട്രിഷ്യ ജോസഫ്, മാർട്ടിൻ, ജോസ്, രാജേഷ് കാട്ടികോവിൽ, റസിയ കുഞ്ഞുമൊയ്‌ദീൻ, ജോർജ്ജ് തേറാട്ടിൽ, മജീദ് പള്ളിത്തോട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.

മോളി പീയുസ് സ്വാഗതവും ജലീൽ കരിപ്പാക്കുളം നന്ദിയും പറഞ്ഞു.

രാജീവ്ഗാന്ധി മന്ദിരത്തിൽ ഉമ്മൻ ചാണ്ടി അനുസ്‌മരണം നടത്തി

ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനം ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി മന്ദിരത്തിൽ പുഷ്പാർച്ചന, അനുസ്മരണം എന്നിവയോടെ ആചരിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ടി.വി. ചാർളി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത് മുഖ്യപ്രഭാഷണം നടത്തി.

അഡ്വ. വി.സി. വർഗ്ഗീസ്, സുജ സജ്ജീവ്കുമാർ, കെ. വേണുഗോപാൽ, ജോസഫ് ചാക്കോ, സനൽ കല്ലൂക്കാരൻ, ജോമോൻ മണാത്ത്, വിജയൻ എളേടത്ത്, നഗരസഭ കൗൺസിലർമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

വെള്ളാങ്ങല്ലൂരിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 3-ാം ഓർമ്മ ദിനത്തോടനുബന്ധിച്ച് വെള്ളാങ്ങല്ലൂരിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംസു വെളുത്തേരി ഉദ്ഘാടനം ചെയ്തു.

മേഖല ചെയർമാൻ സുരേഷ് അധ്യക്ഷത വഹിച്ചു.

മെമ്പർ ബിജു പോൾ, ജോർജ്ജ് തൊമ്മാന ജോസഫ്, സെബി അലിയാർ, രവിചന്ദൻ എന്നിവർ പ്രസംഗിച്ചു.

മാള മെറ്റ്സ് കോളെജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രവേശനോത്സവം ‘ആരംഭം’ സംഘടിപ്പിച്ചു

​ഇരിങ്ങാലക്കുട : മാള മെറ്റ്സ് കോളെജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ അധ്യയന വർഷത്തിലെ വിദ്യാർഥികളെ സ്വാഗതം ചെയ്ത് ‘ആരംഭം’ പ്രവേശനോത്സവം സംഘടിപ്പിച്ചു.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി, കണ്ണൂർ സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവയിലെ മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

വിദേശങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചും, നമ്മുടെ നാട്ടിൽ ഇപ്പോൾ ഉപരിപഠനത്തിനായി ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർഥികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചു.

​ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ അധ്യക്ഷത വഹിച്ചു.

വിവിധ മതഗ്രന്ഥങ്ങളിലെ പ്രാർത്ഥനാ വചനങ്ങളുടെ ആലാപനത്തോടെയും കോളെജ് ക്വയറിന്റെ പ്രാർത്ഥനാ ഗീതത്തോടെയുമാണ് ചടങ്ങുകൾ ആരംഭിച്ചത്.

അർച്ചനയും സംഘവും അവതരിപ്പിച്ച മനോഹരമായ രംഗപൂജ ചടങ്ങിന് മാറ്റുകൂട്ടി.

​കഴിഞ്ഞ അധ്യയന വർഷങ്ങളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച ബി.സി.എ. 2021-24 ബാച്ചിലെ വി.എ. ദേവാമൃതൻ, കോഴിക്കോട് സർവ്വകലാശാലയിൽ ബി.എസ്.സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2023-26 ബാച്ചിലെ റാങ്ക് ജേതാക്കളായ പി. ദീതു (ഒന്നാം റാങ്ക്), ആദിൽ റിഫായീൻ (രണ്ടാം റാങ്ക്), രോഹിത് കെ. മോഹൻ (മൂന്നാം റാങ്ക്) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുകയും തങ്ങളുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവെക്കുകയും ചെയ്തു.

​മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ അഡ്വ. പ്രൊഫ. ഡോ. ജോർജ്ജ് കോലഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, കോളെജ് യൂണിയൻ വൈസ് ചെയർപേഴ്സൺ അലീന റാഫേൽ എന്നിവർ ആശംസകൾ നേർന്നു.

​പുതിയ വിദ്യാർഥികൾക്കായി മാനേജ്മെന്റ് വിഭാഗം മേധാവി പി.എസ്. റസീല കോളെജ് പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും ബിസിഎ വിഭാഗം മേധാവി ടി.ജെ. ജോമോൾ കോളെജിലെ വിവിധ ക്ലബ്ബുകളെക്കുറിച്ചും വിശദീകരിച്ചു.

​തുടർന്ന് കോളെജ് മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സംഗീത വിരുന്നും എൻഎസ്എസ് വൊളൻ്റിയർമാരുടെ ഫ്ലാഷ് മോബും ഒരുക്കിയിരുന്നു.

കോളെജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ അസി. പ്രൊഫ. വി. രാജി ഹരി നന്ദിയും പറഞ്ഞു.