പരിസ്ഥിതി ദിനാഘോഷം നടത്തി ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമും, റോവർ – റേഞ്ചർ യൂണിറ്റും ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിങ്ങാലക്കുടയുമായി സഹകരിച്ചുകൊണ്ട് പരിസ്ഥിതിദിനം ആഘോഷിച്ചു.

അഗ്രികൾച്ചർ അസിസ്റ്റന്റ് പി.എസ്. വിജയകുമാർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ്‌ വി. ഭക്തവത്സലൻ അധ്യക്ഷനായി.

പ്രിൻസിപ്പൽ എം.കെ. മുരളി സ്വാഗതം പറഞ്ഞു.

കിരൺ ശ്രീനിവാസ് വിദ്യാർഥികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. ഷൈജോ ജോസ് വിദ്യാലയത്തിന് ഫലവൃക്ഷ തൈകൾ കൈമാറി.

റേഞ്ചർ ലീഡർ കെ.ജി. സുലോചന, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി. വിനുകുമാർ, എൻ.എസ്.എസ്. വൊളൻ്റിയർ ലീഡർ എ.എ. പാർവതിദയ എന്നിവർ പ്രസംഗിച്ചു.

മഹാത്മാ എൽ.പി. & യു.പി. സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ വിനീത ടീച്ചർ അധ്യക്ഷത വഹിച്ചു.

പൊറത്തിശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷി ഓഫീസർ അഖിൽ വൃക്ഷത്തൈ നട്ടു.

പ്രധാന അധ്യാപിക പി.ജി. ബിന്ദു പരിസ്ഥിതിദിന സന്ദേശം നൽകി.

തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ മാനേജർ വി.എം. സുശിതാംബരൻ, ഒ.എസ്.എ. പ്രസിഡൻ്റ് എം.ജെ. ഷാജി മാസ്റ്റർ, പി.ടി.എ. പ്രസിഡൻ്റ് കാർത്തിക സന്തോഷ് എന്നിവർ പ്രസംഗിച്ചു.

“ഭൂമിക്ക് തണലേകാം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് സ്കൂൾ പരിസരത്ത് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു.

വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും, പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

ചടങ്ങിൽ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്റുകൾ, ബാഡ്ജ്, പതിപ്പ്, ചുമർപത്രിക എന്നിവ പ്രകാശനം ചെയ്തു.

“ചങ്ങാതിക്ക് ഒരു തൈ” എന്ന പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും അവരുടെ ചങ്ങാതിക്ക് വൃക്ഷത്തൈ കൈമാറി.

പ്രധാന അധ്യാപിക പി.ജി. ബിന്ദു പരിസ്ഥിതിദിന സന്ദേശം ചുമരിൽ പതിച്ച് ഫീഡ് ക്ലബ്ബ്, എക്കോ ക്ലബ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ വൃക്ഷത്തൈ നട്ട് കാർഷിക ക്ലബ്ബ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു.

മുരിയാട് പഞ്ചായത്തിൽ സ്പെഷ്യല്‍ ഹരിത ഗ്രാമസഭ നടത്തി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമന്‍ ഹരിതസഭ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഓണത്തിന് ഒരു മുറം പച്ചക്കറിക്കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്‍റ് സുമിത പ്രസാദ് അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിഖിത അനൂപ്, എ.എം. ജോൺസൺ, സുനിത മുരളി, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനിൽകുമാർ, വി.ആർ. ഷൈജു, അജീഷ്, ജ്യോതി സരിൻ, സുരേഷ് ബാബു, ഷീജ മോഹൻ, ടി.കെ. ശശി, ബിന്ദു, അഞ്ജലി ഷാബു, ഷാരി വീനസ്, ആസൂത്രണ സമിതി അംഗം ഭാസുരംഗൻ, കൃഷി ഓഫീസർ ഡോ. അഞ്ജു ബി. രാജ്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് മുകുന്ദന്‍, ഹരിത കർമ്മസേന കോർഡിനേറ്റർ ശിഖ മണി, കുടുംബശ്രീ ചെയർപേഴ്സൺ മിനി സത്യൻ എന്നിവര്‍ പ്രസംഗിച്ചു.

കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി പ്രവര്‍ത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ, മറ്റു സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പടിയൂർ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : പരിസ്ഥിതി ദിനാചരണത്തിന്റെ പടിയൂർ പഞ്ചായത്ത്‌തല ഉദ്ഘാടനം എടതിരിഞ്ഞി ചെട്ടിയാൽ ആർ.ഐ.എൽ.പി. സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി. കണ്ണൻ നിർവഹിച്ചു.

വൈസ് പ്രസിഡന്റ്‌ ഷീജ ജോയ് അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ്സ് ബിനുമോൾ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹജീഷ്, മെമ്പർ സംഗീത സുരേഷ്, കൃഷി ഓഫീസർ റുബീന എന്നിവർ ആശംസകൾ നേർന്നു.

വാർഡ് മെമ്പർ ലതിക ഉല്ലാസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് മായ നന്ദിയും പറഞ്ഞു.

സംസ്കാരസാഹിതിയും കെ.എസ്.ആർ.ടി.സി.യും സംയുക്തമായി പരിസ്ഥിതി ദിനാചരണവും കാവ്യഗാന സദസും നടത്തി

ഇരിങ്ങാലക്കുട : സംസ്‌കാരസാഹിതി നിയോജക മണ്ഡലം കമ്മിറ്റിയും കെ.എസ്.ആർ.ടി.സി. കൂട്ടായ്മയും സംയുക്തമായി കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാൻഡിൽ പരിസ്ഥിതിദിനം ആചരിച്ചു.

കെപിസിസി ജനറൽ സെക്രട്ടറിയും സംസ്കാരസാഹിതി ജില്ലാ കമ്മിറ്റി അംഗവുമായ സോണിയ ഗിരി മാവിൻതൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

മുൻ എംപി സാവിത്രി ലക്ഷ്മണൻ പരിസ്ഥിതിദിന സന്ദേശം നൽകി.

ചെയർമാൻ അരുൺ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം ട്രഷറർ എ.സി. സുരേഷ്, സെക്രട്ടറി ടി.ജി. പ്രസന്നൻ, സി.വി. വിജയൻ, സ്റ്റേഷൻ മാസ്റ്റർ മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന കവിയരങ്ങ് കവി സുഭാഷ് പോണോളി ഉദ്ഘാടനം ചെയ്തു.

പ്രൊഫ. ലക്ഷ്മണൻ നായർ, പി.എൻ. സുനിൽ, രാധാകൃഷ്ണൻ വെട്ടത്ത്, കൃഷ്ണകുമാർ മാപ്രാണം, സിൻ്റ സേവി, സുമിഷ മുരിയാട് എന്നിവർ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു.

കൂടൽമാണിക്യം ദേവസ്വത്തിൽ “ദേവാരണ്യം” പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ‘ദേവാരണ്യം’ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടൽമാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ വൃക്ഷതൈകൾ നട്ടു.

നഗരസഭ ചെയർപേഴ്സൺ എം.പി. ജാക്സൺ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കൂടൽമാണിക്യം ചെയർപേഴ്സൺ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജി. അജയ്കുമാർ സ്വാഗതവും രാഘവൻ മുളങ്ങാടൻ നന്ദിയും പറഞ്ഞു.

ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും പങ്കെടുത്തു.

അഡ്വ. തോമസ് ഉണ്ണിയാടന് സ്നേഹാദരം നൽകി സെൻ്റ് ജോസഫ്സ് കോളെജ്

ഇരിങ്ങാലക്കുട : അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎയ്ക്ക് സ്നേഹാദരം നൽകി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ്.

ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി തോമസ് ഉണ്ണിയാടന് സ്നേഹ സ്മരണിക സമ്മാനിച്ചു.

മറുപടി പ്രഭാഷണത്തിൽ തോമസ് ഉണ്ണിയാടൻ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിൽ ഓരോ പൗരന്റെയും പ്രതിജ്ഞാബദ്ധമായ കടമയുടെ അനിവാര്യതയെക്കുറിച്ചും ഊന്നിപ്പറഞ്ഞു.

വിദ്യാർഥി പ്രതിനിധി റേച്ചൽ റോസ് നന്ദി പറഞ്ഞു.

അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം : മരത്തൈകൾ നട്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പറുദീസ ലിവിംഗ്

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രമുഖ റിട്ടയർമെൻ്റ് ലൈഫ് സ്റ്റൈൽ കമ്മ്യൂണിറ്റി ആയ പറുദീസ ലിവിങ്, അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചു.

വാർഡ് മെമ്പർ ജിപ്സി ജെയ്റ്റസ് മരത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

മുൻ വാർഡ് മെമ്പർ ജിനീഷ്, കെ.ആർ. മനോജ് എന്നിവർ പ്രസിഡന്റിനോടൊപ്പം മരത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണ സന്ദേശത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി.

തീർത്തും പരിസ്ഥിതി സൗഹൃദ ഹരിത നിർമ്മാണ പദ്ധതിയായ പറുദീസ ലിവിങ്, പ്രകൃതിയോടും സമൂഹത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി ഇത്തരത്തിലുള്ള ഹരിത സംരംഭങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കമ്പനി എംഡി ജീസ് ലാസർ അറിയിച്ചു.

ക്രിയേറ്റീവ് ഫ്യൂച്ചറിൽ ബ്യൂട്ടീഷൻ തയ്യൽ കോഴ്സുകൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൻ സൻസ്ഥാൻ തൃശൂരിന്റെ ഇരിങ്ങാലക്കുട സബ് സെന്ററായ ക്രിയേറ്റീവ് ഫ്യൂച്ചറിൽ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത ബ്യൂട്ടീഷൻ തയ്യൽ കോഴ്സുകൾ ആരംഭിച്ചു.

ജെ.എസ്.എസ്. തൃശൂർ ഡയറക്ടർ സുധ സോളമൻ ഉദ്ഘാടനം നിർവ്വഹിച്ചു.

നഗരസഭാ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ വിമി ബിജേഷ്, വി.എസ്. അശ്വതി എന്നിവർ ആശംസകൾ അർപ്പിച്ചു.

എൻ.ആർ. സൂര്യ സ്വാഗതവും രമ്യ സന്തോഷ് നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനാഘോഷം : ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ വൃക്ഷത്തൈകൾ നട്ടു

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആശുപത്രിയുടെ വിവിധ ഏരിയകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

വാർഡ് കൗൺസിലർ മാഗി വിൻസന്റ് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി. വർഗ്ഗീസ് ഉദ്ഘാടനം നിർവഹിച്ചു.

ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് സ്വാഗതമാശംസിച്ചു

ആശുപത്രി ജീവനക്കാരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.