ഉണ്ണിയാടന് സ്വീകരണം 17ന്

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി. സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നിയുക്ത എം.എൽ.എ. അഡ്വ. തോമസ് ഉണ്ണിയാടന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് സ്വീകരണം നൽകും.

കണ്ഠേശ്വരത്തുള്ള കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെൻ്ററിലെ മീറ്റിങ്ങ് ഹാളിൽ ചേരുന്ന യോഗം നഗരസഭാ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്യുമെന്ന് സമിതി ചെയർമാൻ രാജീവ് മുല്ലപ്പിള്ളി, ജനറൽ കൺവീനർ എം.കെ. സേതുമാധവൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *