ഇരിങ്ങാലക്കുട : പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണുവിൻ്റെ “പാർവതീവിരഹം” എന്ന അഭിനയഭാഗം ഇറ്റലിയിലെ റോം, ബെർഗാമോ, വെനീസ്, പാലെർമോ എന്നീ നഗരങ്ങളിൽ അവതരിപ്പിക്കും.
പുരുഷ, സ്ത്രീഭാവങ്ങളിൽ ശിവനായും പർവതിയായും പകർന്നാടുന്നതാണ് ഈ അഭിനയഭാഗം.
ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ ശിക്ഷണത്തിലാണ് കപില ഇത് പരിശീലിച്ചിട്ടുള്ളത്.
റോമിൽ സാപിയെൻസാ യൂണിവേഴ്സിറ്റിയിൽ തിങ്ങിനിറഞ്ഞ സദസ്സിൽ ഒക്ടോബർ 7ന് ആരംഭിച്ച രംഗാവതരണം മെയ് 25 വരെ വിവിധ നഗരങ്ങളിൽ അവതരിപ്പിക്കും.
കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും കപിലയുടെ അഭിനയത്തിന് പശ്ചാത്തല മേളം ഒരുക്കും.












Leave a Reply