പ്രതിപക്ഷ എംപിമാർ വനിതാ ബില്ലിനെ എതിർത്തതിനെതിരെ ഇരിങ്ങാലക്കുടയിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും നടത്തി മഹിള മോർച്ച

ഇരിങ്ങാലക്കുട : ഭാരതത്തിൽ അൻപത് ശതമാനത്തിലധികം വരുന്ന അമ്മമാരുടെയും സഹോദരിമാരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്ന കേന്ദ്ര സർക്കാരിൻ്റെ വനിതാസംവരണ ബില്ലിനെ പ്രതിപക്ഷ എംപിമാർ ലോക്സഭയിൽ എതിർത്തതിനെതിരെ ഇരിങ്ങാലക്കുടയിൽ മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട പൂതംകുളത്ത് നിന്നും ആരംഭിച്ച പ്രകടനം ആൽത്തറക്കൽ സമാപിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ബിജെപി മുൻ സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. വി.ടി. രമ ഉദ്ഘാടനം ചെയ്തു.

മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് രശ്മി ബാബു അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ നേതാക്കളായ രിമ പ്രകാശൻ, കവിത ബിജു, അഡ്വ. ലിഷ ജയനാരായണൻ, പ്രഭ ടീച്ചർ, വിനീത ടിങ്കു എന്നിവർ പങ്കെടുത്തു.

മഹിള മോർച്ച ജില്ലാ നേതാക്കളായ റീജ സന്തോഷ്, സിന്ധു സോമൻ, നസീറ അനീഷ്, ലാംബി റാഫേൽ, ബിജെപി മണ്ഡലം നേതാക്കൾ എന്നിവർ നേതൃത്വം നൽകി.

മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സിന്ധു സതീഷ് സ്വാഗതവും സജിനി സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *